Site iconSite icon Janayugom Online

അന്യസംസ്ഥാന കന്നുകാലി ബീജം തടയണം: ഇൻസിനിമേഷൻ & ടെക്നിക്കൽ വെൽഫെയർ

കന്നുകാലി മേഖലയിൽ കെഎൽ.ഡി ബോർഡിനെ തകർക്കാൻ അന്യ സംസ്ഥാന ലോബി ആസൂത്രിത ശ്രമം നടത്തുന്നതായി കേരള ആർട്ടിഫിഷ്യല്‍ ഇൻസിനിമേഷൻ & ടെക്നിക്കൽ വെൽഫെയർ യൂണിയൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഉത്പാദന വർദ്ധനവ് വാഗ്ദാനം നൽകി യാതൊരു നിയന്ത്രണവുമില്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന കന്നുകാലികളുടെ ബീജം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ക്ഷീരമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ഇത് തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ കാര്യമായി ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാരിന്റെയും മന്ത്രിയുടെയും സജീവ ശ്രദ്ധ ക്ഷണിക്കുന്നത്. സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്കുവേണ്ടി കെഎൽഡി ബോഡില്‍ നിന്നും ഗുണമേന്മയുള്ള ബാജം ശേഖരിച്ച് കര്‍ഷകരിലെത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭകരാണ്. ആയിരത്തിലധികം വരുന്ന അസംഘടിത തൊഴിലാളികളായ ഇവര്‍ക്ക് ക്ഷേമപദ്ധതികള്‍ യാതൊന്നുമില്ല.

കെ എൽ ഡി ബോഡില്‍ നിന്നും കന്നുകാലികളുടെ ബീജം ശേഖരിച്ച് ക്ഷീരകാര്‍ഷിക മേഖലയിൽ പ്രവർത്തിച്ചുവരുന്നവരാണ്. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഗുണമേന്മയില്ലാത്തതും കന്നുകാലി ബീജം കേരളത്തിലേക്കെത്തുന്നത് തടയണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വേനല്‍ കൂടി വരുന്നതോടെ കന്നുകാലികളില്‍ നിന്നും പാല്‍ ഉത്പാദനം കുറയാമെന്നും, കാലിത്തീറ്റയുടെ വില വര്‍ധനവ് ക്ഷീരകര്‍ഷകരെ ദുരിതത്തിലാക്കന്നതിനാല്‍ വില നിയന്ത്രിക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം പി എസ് സ്മാരകത്തില്‍ നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ സി ജയപാലന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി പോള്‍സണ്‍, സാലിമോന്‍, ശശിധരന്‍നായര്‍, പി ആര്‍. സത്യന്‍, സജി, ബിജു, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: arti­fi­cial insem­i­na­tion process in cattle
You may also like this video

Exit mobile version