Site iconSite icon Janayugom Online

നിര്‍മ്മിത ബുദ്ധി കൂടുതല്‍ ബാധിക്കുക സ്ത്രീകളുടെ തൊഴിലവസരങ്ങളെയെന്ന് പഠനം

തൊഴില്‍ മേഖലയിലെ നിര്‍മ്മിത ബുദ്ധിയുടെ കടന്നുകയറ്റം പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് പഠനം. ജോലിസ്ഥലത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും കാരണം പത്തിൽ എട്ട് സ്ത്രീകളും മറ്റൊരു കമ്പനിയിലേക്ക് മാറാൻ നിർബന്ധിതരാകുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തി.

ഭക്ഷ്യ സേവനങ്ങൾ, ഉപഭോക്തൃ സേവനവും വില്പനയും, ഓഫിസ് അസിസ്റ്റന്‍സ് തുടങ്ങിയ മേഖലകളിലെ തൊഴില്‍ സാധ്യതകളെയാണ് നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം ഏറ്റവും കൂടുതല്‍ ബാധിക്കുക. ഈ തൊഴില്‍ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഓഫിസ് അസിസ്റ്റന്‍സ്, ഉപഭോക്തൃ സേവന മേഖലയില്‍ 2030 ഓടെ യഥാക്രമം 3.7 ദശലക്ഷവും 2.0 ദശലക്ഷവും തൊഴിലവസരങ്ങൾ കുറയും. പ്രാഥമികമായി ചില്ലറ വില്പനക്കാരുള്‍പ്പെടെ സ്ത്രീകൾ നടത്തുന്ന മറ്റ് കുറഞ്ഞ വേതന ജോലികളെയും നിര്‍മ്മിത ബുദ്ധി ബാധിക്കും.
യുഎസിലെ 12 ദശലക്ഷം തൊഴിലാളികളെങ്കിലും 2030 അവസാനത്തോടെ തൊഴില്‍ മേഖല മാറ്റേണ്ടി വരുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. 

ഓട്ടോമേഷനോടൊപ്പം എങ്ങനെ പ്രവർത്തിക്കാമെന്ന് പഠിക്കാൻ കഴിവുള്ള ആളുകളെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനും റിപ്പോർട്ട് ശുപാര്‍ശ ചെയ്യുന്നു. 2023 മാർച്ചിൽ, 300 ദശലക്ഷം ജോലികളെ നിര്‍മ്മിത ബുദ്ധി ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. 

Eng­lish Sum­ma­ry: Arti­fi­cial intel­li­gence will fur­ther affect wom­en’s employ­ment oppor­tu­ni­ties, study finds

You may also like this video

Exit mobile version