Site iconSite icon Janayugom Online

ഡൽഹിയിൽ വായു മലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ; അടുത്ത മാസം ആദ്യം നടപ്പിലാക്കും

തലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രിക്കാനായി കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി സർക്കാർ. അടുത്തമാസം നാലിനും പതിനൊന്നിനും ഇടയിൽ പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്.

ഈ പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഐഐടി കാൺപൂർ ആണ്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചിലവാകുമെന്നാണ് നിഗമനം. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി ഇതിനായി അഞ്ച് വിമാനങ്ങൾ സജ്ജീകരിക്കും.

Exit mobile version