Site iconSite icon Janayugom Online

അരുണ്‍ ഹൂഡ കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയിലേക്ക്

കോണ്‍ഗ്രസ് നേതാവ് അരുണ്‍ ഹൂഡ ആം ആദ്മിയില്‍ ചേര്‍ന്നു.ആം ആദ്മി പാര്‍ട്ടി രാജ്യസഭാ അംഗവും ഹരിയാനയുടെ ചുമതല വഹിക്കുന്ന സുശീല്‍ ഗുപ്ത അരുണ്‍ ഹൂഡയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.രാജ്യത്ത് നല്ല രാഷ്ട്രീയം സ്ഥാപിക്കുമെന്ന് എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ സ്വാധീനം കൊണ്ടാണ് താന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതെന്നും ഹൂഡ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടി രാജ്യത്തുടനീളം വ്യാപിക്കുകയും ഈ രാജ്യത്തെ മാറ്റത്തിലേക്ക് എത്തിക്കുമെന്നും ഹൂഡ പറഞ്ഞു.കര്‍ഷകരും യുവാക്കളും സ്ത്രീകളും വലിയ രീതിയില്‍ അനീതി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ മാറ്റാനാണ് താന്‍ കെജ്‌രിവാളുമായി കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിനാകെ മാതൃകയായി ദല്‍ഹി മാറുകയാണ്. ദല്‍ഹിയില്‍ അത് സംഭവിക്കുമ്പോള്‍ ഹരിയാനയിലും രാജസ്ഥാനിലും രാജ്യമെമ്പാടും അത് സംഭവിക്കാം.

അരുണ്‍ ഹൂഡ അവകാശപ്പെട്ടു.മുന്‍ വ്യോമസേന പൈലറ്റായിരുന്ന അരുണ്‍ ഹൂഡ കോണ്‍ഗ്രസില്‍ സുപ്രാധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും തെരഞ്ഞെടുപ്പ് ചുമതല ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Arun Hoo­da leaves Con­gress and joins Aam Aad­mi Party

you may also like this video:

Exit mobile version