Site iconSite icon Janayugom Online

അരൂർ- തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനായി ഓരോ തൂണിന്റെയും അടുത്ത് ഇറക്കി വെച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികൾ പോലീസ് പിടിയിൽ. കഴിഞ്ഞ 19 ന് പുലർച്ചെയാണ് പ്രതികൾ മോഷണം നടത്തിയത്. അശോക് ബിൽഡ് കോൺ കമ്പനിയുടെ എൻ സി സി ജംഗ്ഷന് സമീപമുള്ള 325ാം നമ്പർ പില്ലറിന്റെ സമീപമുള്ള സ്റ്റോർ കുത്തിത്തുറന്ന് ഒരുലക്ഷം രൂപ വിലയുള്ള നിർമ്മാണ സാമഗ്രികകളാണ് പ്രതികൾ മോഷണം നടത്തി വിറ്റത്. 

കോടംതുരുത്ത് പഞ്ചായത്ത് 13-ാം വാർഡിൽ ലാൽഭവനം വീട്ടിൽ ലിബിൻ(34), കുത്തിയതോട് കായിപ്പുറത്ത് വീട്ടിൽ ഷൈജു(44), കുത്തിയതോട് ആൾക്കുന്നേൽ വീട്ടിൽ ബിനീഷ് ( 38) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികൾ മോഷ്ടിച്ചെടുത്ത സാമഗ്രികൾ സ്റ്റേഷൻ പരിധിയിലെ ആക്രികടയിൽ നിന്ന് പോലീസ് കണ്ടെടുത്തു. കുത്തിയതോട് പോലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ, രാജീവ്, സലി, സിവിൽ പോലീസ് ഓഫീസർ മനേഷ് കെ ദാസ് വിജേഷ്, സാജൻ, വിഷ്ണു ശങ്കർഎന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version