Site iconSite icon Janayugom Online

ചൈനീസ് നിർമ്മിത ഉല്പന്നങ്ങൾ ബഹിഷ്കരിക്കണം; അരവിന്ദ് കെജ്‌രിവാൾ

ചൈനീസ് നിർമ്മിത ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യ — ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ പരാമര്‍ശം. ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ ബിജെപി സർക്കാർ തയാറാകണം എന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. ആംആദ്മി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കെജ്‌രിവാൾ ആരോപിച്ചു.

Eng­lish Sum­ma­ry: Arvind Kejri­w­al called for a ban on trade with China
You may also like this video

Exit mobile version