Site iconSite icon Janayugom Online

അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ജയിലിലേക്ക്

മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ജൂൺ അഞ്ചിലേക്ക് മാറ്റി ഡൽഹി റോസ് അവന്യു കോടതി. ഇതോടെ നാളെ തന്നെ കെജ്‌രിവാളിന് ജയിലിലേക്ക് തിരിച്ചു പോവേണ്ടി വരും. മാർച്ച് 21 ന് ഇഡി അറസ്റ്റു ചെയ്ത കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇടക്കാല ജാമ്യത്തിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി തയാറായിരുന്നില്ല. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ കെജ്‌രിവാളിനോട് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സ്ഥിര ജാമ്യം തേടി കെജ്‌രിവാൾ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തു. ആരോ​ഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്നും തെറ്റായ പ്രസ്താവനകൾ നടത്തുന്നുവെന്നും ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയില്‍ വാദിച്ചു.

Eng­lish sum­ma­ry; Arvind Kejri­w­al to jail tomarrow
you may also like this video;

Exit mobile version