Site iconSite icon Janayugom Online

ആര്യക്ക് വളര്‍ത്തുനായയായ സൈറയെയും കൂട്ടി നാട്ടിലേക്കെത്താം

ഉക്രെയ്‌നില്‍ നിന്നും ഡല്‍ഹിയിലെത്തിയ ആര്യക്ക് വളര്‍ത്തുനായയെയും കൂട്ടി നാട്ടിലേക്കെത്താം. എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ എയര്‍ ഏഷ്യയുടെ രാവിലെ 10 മണിയുടെ വിമാനത്തിലോ ആയിരിക്കും ആര്യയും സൈറയും യാത്ര തിരിക്കുക. നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചതോടെ ആര്യയുടെ യാത്ര മുടങ്ങിയിരുന്നു. പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തിയിരുന്നു. ഇതോടെയാണ് വളര്‍ത്തുനായയെ കൂട്ടി ആര്യക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്.

Eng­lish sum­ma­ry; Arya can return home with her pet dog

You may also like this video;

Exit mobile version