Site icon Janayugom Online

ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്; സന്തോഷം പങ്കുവച്ച് ആര്യാ രാജേന്ദ്രൻ

ദേശീയ പുരസ്കാരം ലഭിച്ച നഞ്ചിയമ്മയുമായി കണ്ട സന്തോഷം പങ്കുവച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നഞ്ചിയമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മേയര്‍ സന്തോഷം പങ്കിട്ടത്.

ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നതെന്ന് മേയര്‍ കുറിച്ചു. ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞു. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷണൽ നഞ്ചിയമ്മയായി മാറിയതെന്നും മേയര്ഡ കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് മേയറും നഞ്ചിയമ്മയും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ ഉപഹാരം നൽകി ആദരിച്ചു.

ആര്യ രാജേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മലയാളത്തിന് മണ്ണിന്റെ മണമുള്ള പാട്ടുകൾ സമ്മാനിച്ച നഞ്ചിയമ്മ. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയത്. ആദ്യമായാണ് ഇന്നലെ അമ്മയെ പരിചയപ്പെട്ടത്. പൊതു സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തദ്ദേശീയ ജനതയെയും ചേർത്തുപിടിക്കുന്നതിന് തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം നഞ്ചിയമ്മയുമായി വേദി പങ്കിട്ടു.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നഞ്ചിയമ്മക്ക് കഴിയട്ടെ.

Eng­lish Sum­ma­ry: arya rajen­dran with face­book post about nanjiamma
You may also like this video

Exit mobile version