Site iconSite icon Janayugom Online

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ എതിര്‍പ്പ് പരസ്യമാക്കി ആര്യാടന്‍ ഷൗക്കത്ത്.ഡിഎഫ് ഒ ഓഫീസില്‍ കയറി ബഹളമുണ്ടാക്കിയതിന്റെ പേരില്‍ അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ട ആവശ്യമില്ല. 

യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത് പറഞ്ഞു.അൻവറിനെ അറസ്റ്റ് ചെയ്തു എന്നത് കൊണ്ട് മുന്നണി പ്രവേശന കാര്യത്തിൽ ഒരു തീരുമാനം എടുക്കില്ല. 

എല്ലാ കാര്യങ്ങളും ആലോചിച്ച് ആയിരിക്കും യുഡിഎഫ് തീരുമാനം.നേതൃത്വം താനുമായി കൂടിയാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ആഴത്തിൽ ആലോചിച്ച ശേഷമായിരിക്കും തീരുമാനമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. അൻവറിന് നിലമ്പൂരിൽ മാത്രമല്ല എവിടെ വേണമെങ്കിലും മത്സരിക്കാം. പക്ഷേ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കണോ എന്നത് യുഡിഎഫ് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Exit mobile version