Site icon Janayugom Online

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ് ; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം.
ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ ഉൾപ്പെടെ എൻസിബി കോടതിക്ക് മുന്നിൽ വയ്ക്കും. എന്നാൽ കേസിൽ, തന്നെ തെറ്റായി ഉൾപ്പെടുത്തിയതെന്ന് ജാമ്യപേക്ഷയിൽ ആര്യൻ ഖാൻ ഉന്നയിക്കുന്ന വാദം. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസവും, മുംബൈയിൽ മൂന്നിടങ്ങളിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. കൂടുതൽ അറസ്റ്റുകൾ കേസിൽ ഉണ്ടാകുമെന്നാണ് എൻസിബി നൽകുന്ന സൂചന.

അതിനിടെ, മഹാരാഷ്ട്ര പൊലീസ് തനിക്കെതിരെ ചാരവൃത്തി നടത്തുന്നുവെന്ന, എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേയുടെ പരാതി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി നിഷേധിച്ചു. അത്തരത്തിലൊരു ഉത്തരവ് മഹാരാഷ്ട്ര പൊലീസ് നൽകിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ദിലീപ് വത്സേ പട്ടീലിന്റെ പ്രതികരണം. മഹാരാഷ്ട്ര പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ മുഴുവൻ സമയവും പിന്തുടർന്ന് നിരീക്ഷിക്കുന്നു എന്നാണ് സമീർ വാങ്കഡെ മഹാരാഷ്ട്ര പലീസിനും, കേന്ദ്രസർക്കാർ നൽകിയ പരാതിയിൽ ഉന്നയിക്കുന്നത്.
eng­lish sum­ma­ry; Aryan Khan’s bail appli­ca­tion to be heard today
you may also like this video;

Exit mobile version