Site icon Janayugom Online

ലഹരിമരുന്ന് കേസ്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

മുംബൈ ആഡംബരക്കപ്പല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോബെ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത്. അതേസമയം നിയമവിരുദ്ധമായാണ് ആര്യനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതെന്ന് ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത്. ഇവരെ പണം നല്‍കിയാണ് കപ്പലിലേക്ക് ക്ഷണിച്ചതെന്ന് ആര്യൻ ഖാനൊപ്പം അറസ്റ്റിലായ മോഡൽ മുൻമൂണിന്റെ അഭിഭാഷകൻ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ട് പിടിച്ചിട്ടിലെന്നും തെളിവുകള്‍ വ്യാജമായി സൃഷ്ടിച്ചതാണെന്ന് മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി.

കോഴ ആരോപണം നേരിടുന്ന എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരായ അന്വേഷണം തുടരുകയാണ്. ലഹരിക്കേസിലെ സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. സമീർ വാങ്കഡെക്ക് നൽകാനായി കിരൺ ഗോസാവി, ഫോണിൽ പണം ആവശ്യപ്പെടുന്നത് കേട്ടെന്ന പ്രഭാകർ സെയിലിന്റെ മൊഴിയാണ് എൻസിബിയെ പ്രതിരോധത്തിലാക്കിയത്. 

ENGLISH SUMMARY:Aryan Khan’s bail appli­ca­tion will be con­sid­ered again today
You may also like this video

Exit mobile version