Site iconSite icon Janayugom Online

അരിക്കൊമ്പന്‍ മേഘമല വനമേഖലയില്‍ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കുന്നു

അരിക്കൊമ്പന്‍ തമിഴ് നാടിന്‍റെ മേഘമല വനമേഖലയില്‍ നിലയുറപ്പിച്ചതോടെ നിരീക്ഷണം ശക്തമാക്കാന്‍ തേനി കളക്ടര്‍ ആര്‍ വി ഷജീവന നിര്‍ദ്ദേശം നല്‍കി.30ന് പുലര്‍ച്ചെ അഞ്ചിന് പെരിയാര്‍ കടുവാസങ്കേതത്തിന് കീഴിലുള്ള മുല്ലക്കുടിയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ മെയ് ഒന്നിന് രാവിലെ ആറിന് തേനി ഉത്തമപാളയം ശ്രീവില്ലിപൂത്തൂര്‍ മേഘമല ടൈഗര്‍ റിസര്‍വിലെ ഗൂഡല്ലൂര്‍ റേഞ്ചില്‍ ഉള്‍പ്പെട്ട വനമേഖലയില്‍ പ്രവേശിച്ചിരുന്നു.

വനമേഖലയില്‍ നിന്ന് കാട്ടാന എത്തിയാല്‍ തുരത്തുന്നതിനും,സുരക്ഷയുടെ ഭാഗമായും ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20 പൊലീസുകാരം വീതം തെന്‍ പഴനി ചെക്ക് പോസ്റ്റിന് സമീപം പത്താം വളവിലും മേഘമല ഹൈവേയ്സ് അണക്കെട്ട് പ്രദേശത്തും ഡ്യൂട്ടിക്കായിനിയോഗിച്ചിട്ടുണ്ട്.നിര്‍ദ്ദേശത്തെ തുടര്‍ന്ന് 20പൊലീസുകാരം വീതം തെന്‍പഴനി ചെക്ക്പോസ്റ്റിന് സമീപം പത്താം വളവിലും മേഘമല ഹൈവേയ്സ് അണക്കെട്ട് പ്രദേശത്തും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്

അരിക്കൊമ്പന്‍റെ സാന്നിധ്യം മൂലം രണ്ടുദിവസമായി മേഘമല വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം അടച്ചിരിക്കുകയാണ്.
രാത്രികാലങ്ങളിൽ അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങരുതെന്നും ഇതുമായി ബന്ധപ്പെട്ട തേനി ജില്ലാ ഭരണവും വനംവകുപ്പും നടത്തുന്ന പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നും കലക്ടർ ആർ വി ഷജീവന അഭ്യർഥിച്ചു.

Eng­lish Summary:
As Arikom­ban has estab­lished itself in the Meghamala for­est area, sur­veil­lance is being intensified

You may also like this video:

Exit mobile version