Site icon Janayugom Online

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ കോണ്‍ഗ്രസില്‍ അണിയറ നീക്കം

ഏകപക്ഷീയമായി ഡി സി സി പട്ടിക പ്രഖ്യാപിച്ചാൽ സോഷ്യൽമീഡിയ വഴി പ്രവർത്തകരെ തെരുവിലെത്തിക്കാൻ രമേശ് ചെന്നിത്തല ബ്രിഗേഡ് വഴിയാണ് പ്രതിഷേധം.

ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, ധനസുമോദ്, തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ കോണ്‍ഗ്രസില്‍ അണിയറ നീക്കം. രമേശ് ചെന്നിത്തല ബ്രിഗേഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. അന്‍വര്‍ സാദത്ത് എംഎല്‍.എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയും ഈ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ട്.

പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ഗ്രൂപ്പില്‍ ആഹ്വാനമുള്ളത്. ‘ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’,‘ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.

Eng­lish sum­ma­ry; As soon as the list of DCC chair­per­sons is announced, the ‘riot’ is lined up in the Congress

You may also like this video;

Exit mobile version