Site iconSite icon Janayugom Online

അസനി ഇന്ന് കരതൊടും; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലുമായി രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിയാർജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ അതിതീവ്ര ന്യൂനമർദമായി ശക്തിയാർജിച്ച് വൈകുന്നേരത്തോടെ അസനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് പ്രവചനം. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് രൂപപ്പെടുക. നാളെ വൈകുന്നേരത്തോടെ ദുർബലമാകും.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. കപ്പലുകൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡൈവിങ് ഉള്‍പ്പെടെയുള്ള ദുരന്ത നിവാരണ സംഘങ്ങളും ദ്വീപുകളില്‍ എത്തിയിട്ടുണ്ട്. ആറ് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. നൂറു പേരടങ്ങുന്ന എന്‍ഡിആര്‍എഫ് സംഘവും ദ്വീപിലെത്തിയിട്ടുണ്ട്.

eng­lish sum­ma­ry; Asani cyclone; Iso­lat­ed show­ers will con­tin­ue in the state

you may also like this video;

Exit mobile version