Site iconSite icon Janayugom Online

അസാനി തീരം തൊട്ടു: മഴക്കെടുതിയില്‍ രണ്ടുമരണം

asaniasani

അസാനി ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടു. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാന തീരപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയിലാണ് അസാനി ആന്ധ്രയില്‍ വീശിയത്. സംസ്ഥാനത്ത് 454 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് 17 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ആന്ധ്ര, ഒഡിഷ ജില്ലകളിലെ തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബിഹാറിലും പശ്ചിമ ബംഗാളിലും കനത്ത മഴ രേഖപ്പെടുത്തി. ഇരു സംസ്ഥാനങ്ങളിലെയും തീരദേശ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്നലെ അര്‍ധരാത്രിയോടെ ന്യൂനമര്‍ദ്ദം മാത്രമായി ദുര്‍ബലപ്പെട്ടു.

ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഇന്നലെ പരക്കെ മഴ ലഭിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിമുതല്‍ ഇന്നലെ രാവിലെ എട്ടുമണിവരെയുള്ള സമയത്ത് വിവിധയിടങ്ങളില്‍ അതിശക്ത മഴ ലഭിച്ചു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Eng­lish Sum­ma­ry: Asani hits coast: Two killed in rains

You may like this video also

Exit mobile version