Site iconSite icon Janayugom Online

ആശാറാം ബാപ്പു കേസ്: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ശക്തമാക്കി

YesuYesu

സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ആശാറാം ബാപ്പുവിനെതിരായ ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് പൊലീസ് സുരക്ഷ ശക്തമാക്കി. കുടുംബത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കോൺസ്റ്റബിൾമാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ പറഞ്ഞു.
ഇരയുടെ വീട് സന്ദർശിക്കുന്ന ആളുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ വിശദാംശങ്ങൾ രേഖപ്പെടുത്താനും കോൺസ്റ്റബിൾമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. മാർച്ച് 21 ന്, ആശാറാമിന്റെ അനുയായിയെന്ന് സംശയിക്കുന്ന ഒരാൾ പീഡനത്തിന് ശേഷം ഇരയുടെ വീട്ടിൽ ഒരു ഭീഷണി നല്‍കിയിരുന്നതായും പരാതിയില്‍ പറയുന്നു. അതേസമയം ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരന്‍ ഇവിടെ നിന്ന് മാറിനിന്നതായും പിതാവ് അറിയിച്ചു. ഭീഷണി സംബന്ധിച്ച് ഷാജഹാൻപൂർ എസ്എസ്പിക്ക് അദ്ദേഹം രേഖാമൂലം പരാതി നൽകിയിരുന്നു.
2013ലാണ് പെണ്‍കുട്ടി ആശാറാംബാപ്പുവിനെതിരെ പരാതി നല്‍കിയത്. 2018 ഏപ്രിൽ 28ന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. നിലവില്‍ രാജസ്ഥാൻ ജയിലിലാണ് ആശാറാം ബാപ്പു.

Eng­lish Sum­ma­ry: Asaram Bapu case: Secu­ri­ty has been beefed up for the fam­i­ly of a rape victim

You may like this video also

Exit mobile version