Site iconSite icon Janayugom Online

മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനയില്‍ ഒഴുക്കി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയില്‍ ഒഴുക്കി. സിഖ് ആചാരപ്രകാരം ഇന്നലെ രാവിലെ നിഗംബോധ് ഘട്ടില്‍ നിന്ന് ശേഖരിച്ച ചിതാഭസ്മം ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള ആസ്ഘട്ടില്‍ എത്തിച്ചാണ് നദിയില്‍ ഒഴുക്കിയത്. ഭാര്യ ഗുര്‍ ശരണ്‍ കൗര്‍, ക്കളായ ഉപീന്ദര്‍ സിങ്, ദമാന്‍ സിങ്, അമൃത് സിങ് കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ജനുവരി മൂന്നിന് അദ്ദേഹത്തിന്റെ ഓദ്യോഗിക വസതിയായ മോത്തിലാല്‍ നെഹ്രു മാര്‍ഗില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തും. മികച്ച സാമ്പത്തിക നയതന്ത്രജ്ഞനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ് വ്യാഴാഴ്ചയാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികത്സയിലിരിക്കേ അന്തരിച്ചത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

Exit mobile version