Site iconSite icon Janayugom Online

അഷ്റഫ് ഹക്കീമി മികച്ച ആഫ്രിക്കന്‍ ഫുട്ബോളര്‍

2025ലെ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ ആയി മൊറോക്കോയുടെ പിഎസ്ജി താരം അഷ്റഫ് ഹക്കീമി തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് സലായെയും വിക്ടർ ഒസിംഹെനെയും മറികടന്നാണ് ഹക്കിമി ഈ പുരസ്‌കാരം നേടിയത്. 52 വർഷത്തിനിടെ പുരസ്‌കാരം നേടുന്ന ആദ്യ പ്രതിരോധ താരമാണ് ഹക്കിമി. 1998ൽ മിഡ്ഫീൽഡർ മുസ്തഫ ഹാദ്ജിക്ക് ശേഷം ഈ അവാർഡ് നേടുന്ന ആദ്യ മൊറോക്കക്കാരന്‍ എന്ന നേട്ടവും ഹക്കീമിയുടെ പേരിലായി. 

പിഎസ്ജിക്ക് ലീഗ് കിരീടവും ലീഗ് കപ്പും നേടിക്കൊടുക്കുന്നതില്‍ പങ്കു‌വഹിച്ച ഹക്കീമി ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിലും നിര്‍ണായക താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ലീഗിൽ ആറ് ഗോളുകളും നാല് അസിസ്റ്റുകളും, ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിലും ലീഗ് വൺ ടീം ഓഫ് ദി സീസണിലും നേടി.
ഗിസ്‌ലെയ്ൻ ചെബ്ബാക്കിന് വനിതാ ഫുട്‌ബോളർ ഓഫ് ദ ഇയർ അവാർഡും അൽ‑ഹിലാലിന്റെ യാസിൻ ബൗണൂവിന് ഗോൾകീപ്പർ ഓഫ് ദ ഇയർ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ മൊറോക്കോ നേടി. 

Exit mobile version