Site iconSite icon Janayugom Online

ആശ്രയം യുഎഇ 25-ാം വാർഷികം ആഘോഷിച്ചു

ജീവകാരുണ്യ‑സാമൂഹിക‑സേവന മേഖലകളില്‍ കാല്‍ നൂറ്റാണ്ടു പിന്നിട്ട കോതമംഗലം-മൂവാറ്റുപുഴ പ്രവാസി കൂട്ടായ്മയായ ആശ്രയം യുഎഇയുടെ 25-ാം വാര്‍ഷികാഘോഷം ‘ഹൃദയ സംഗമം 2025’ ഡീന്‍ കുര്യാക്കോസ് എം പി. ഉദ്ഘാടനം ചെയ്തു. സേവന രംഗത്ത് രണ്ടര പതിറ്റാണ്ടു പിന്നിട്ട ആശ്രയത്തിന്റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പ്രസിഡന്റ് റഷീദ് കോട്ടയില്‍ അദ്ധ്യക്ഷനായിരുന്നു. 

ആശ്രയം രക്ഷാധികാരികളായ സെയ്ഫ് കെയര്‍ എം ഡി ഉമര്‍ അലി,ഫീനസ് എം ഡി സുനില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു. രക്ഷാധികാരിയും റിയല്‍ വാട്ടര്‍ എംഡിയുമായ നെജി ജെയിംസ്, ജനറല്‍ സെക്രട്ടറി ദീപു തങ്കപ്പന്‍,ചാരിറ്റി കമ്മിറ്റി കണ്‍വീനര്‍ സമീര്‍ പൂക്കുഴി, അനുര മത്തായി, ട്രഷറര്‍ ബഷീര്‍ അപ്പാടം,ആനന്ദ് ജിജി,അഭിലാഷ് ജോര്‍ജ്,സജിമോന്‍,ഷാജഹാന്‍,അജാസ് അപ്പാടത്ത്,സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ അനില്‍ കുമാര്‍,ബോബിന്‍,ജിന്റോ,കോയന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. റിച്ച്മൗണ്ട് ഗ്രൂപ്പ് ചെയര്‍മാനും ജിസിസി ഇന്ത്യാ ട്രേഡ് അംബാസഡറുമായ ഷിയാസ് ഹസ്സനെ ചടങ്ങില്‍ ആദരിച്ചു. മികച്ച പ്രവര്‍ത്തനത്തിന് ലേഡീസ് വിംഗ് ജനറല്‍ സെക്രട്ടറി ശാലിനി സജിയെ പ്രസിഡന്റ് സിനി അലിക്കുഞ്ഞ് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. 

കോതമംഗലം താലൂക്ക് ആസ്പത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ആശ്രയം വനിതാ വിഭാഗത്തിന്റെ വകയായുള്ള ഒരു വര്‍ഷത്തെ ഭക്ഷണ വിതരണത്തിന്റെ പ്രഖ്യാപന രേഖ ഹങ്കർ ഫ്രീ പ്രൊജക്ട് ഇൻറർ നാഷനൽ കോഡിനേറ്റർ ജോൺസൺ ജോർജ് ഏറ്റു വാങ്ങി. ആശ്രയത്തിന്റെ ഡിജിറ്റല്‍ ഡയറക്ടറി ജിമ്മി കുര്യൻ പ്രകാശനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ഷംസുദ്ദീന്‍ നെടുമണ്ണില്‍ സ്വാഗതം പറഞ്ഞു. ആശ്രയം കുടുംബാംഗങ്ങളുടെ കുക്കറി ഷോ,വിവിധ കലാകായിക മത്സരങ്ങള്‍,പ്രശസ്ത മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച ട്രിക്‌സ് മാനിയ എന്നിവയും അരങ്ങേറി.

Exit mobile version