മധ്യപ്രദേശിലെ ഇൻഡോറിൽ മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ ഹൃദയം, ഹൃദ്രോഗം ബാധിച്ച സൈനികനായി പറന്നു. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക സൈനിക വിമാനത്തിലാണ് യുവാവിന്റെ ഹൃദയം പൂനെയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.
ജനുവരി 20ന് രാത്രിയുണ്ടായ വാഹനാപകടത്തിലാണ് ഉജ്ജയിനിലെ പച്ചക്കറി വ്യാപാരിയായ പ്രദീപ് അശ്വനിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും ചെയ്തു.
അശ്വനിയുടെ നില മെച്ചപ്പെടാത്തതിനാൽ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടര്‍ന്ന് പ്രദീപിന്റെ ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ ദാനം ചെയ്യാൻ കുടുംബം സമ്മതിക്കുകയായിരുന്നു. അശ്വനിയുടെ ഹൃദയം ഇനി രാജ്യത്തെ സേവിക്കുന്ന സൈനികനുവേണ്ടി മിടിക്കുമെന്നും അത് അഭിമാനകരമാണെന്നും അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. അശ്വനിയുടെ വൃക്കകളും കരളും കണ്ണുകളും നിർധനരായ രോഗികൾക്ക് നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.
English Summary: Ashwani’s heart flew to save the life of the jawan , in a special military plane
You may also like this video