ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള മത്സരക്രമം പുറത്തുവിട്ടു. ഏറെ വിവാദങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുക. ഓഗസ്റ്റ് 30ന് മുള്‍ട്ടാനില്‍ വച്ച് പാകിസ്ഥാനും നേപ്പാളും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിക്കുന്നത്.
ഗ്രൂപ്പ് എയില്‍ ബന്ധവൈരികളായ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പമാണ് നേപ്പാള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ ടീമുകള്‍ വരും. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്റിലെ ആദ്യ ഇന്ത്യ‑പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സെപ്റ്റംബർ മൂന്നിന് പാകിസ്ഥാനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്‍ഗാനിസ്ഥാന്‍ മത്സരവും നാലിന് കാന്‍ഡിയില്‍ ഇന്ത്യ‑നേപ്പാള്‍ അങ്കവും നടക്കും.
ഹൈബ്രിഡ് മോഡലിലായതിനാല്‍ ഇന്ത്യയുടെ മത്സരങ്ങളും ഫൈനല്‍ അടക്കമുള്ള നിര്‍ണായക മത്സരങ്ങളും ശ്രീലങ്കയില്‍ വച്ചാണ് നടക്കുക. പാകിസ്ഥാനില്‍ വച്ച് നാല് മത്സരങ്ങളും ശ്രീലങ്കയില്‍ വച്ച് ഒമ്പത് മത്സരങ്ങളും നടക്കും. സെപ്റ്റംബർ ആറ് മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് കലാശപ്പോര്.
English Summary:Asia Cup schedule announced
You may also like this video