Site iconSite icon Janayugom Online

ഏഷ്യൻ ആർച്ചറി: സുവര്‍ണ ശോഭയില്‍ ജ്യോതി

ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്ക് നേട്ടം. ജ്യോതി വ്യക്തിഗത, ടീം ഇനങ്ങളിൽ സ്വർണം നേടി. അഭിഷേക്-ദീപശിഖ ജോഡി മിക്സഡ് ടീം കിരീടം നേടി. ദീപ്ശിഖ, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങിയ കോമ്പൗണ്ട് വനിതാ ത്രയം ഫൈനലിൽ ദക്ഷിണ കൊറിയയെ 236–234 എന്ന സ്കോറിന് പരാജയപ്പെടുത്തി. വനിതാ വ്യക്തിഗത ഫൈനലിൽ ജ്യോതി 147–145 എന്ന സ്‌കോറിന് പ്രിതികയെ പരാജയപ്പെടുത്തി. 

മിക്സഡ് ടീം ഫൈനലിൽ അഭിഷേക്-ദീപ്ശിഖ ജോഡി ബംഗ്ലാദേശിന്റെ ഹിമു ബച്ചാർ‑ബോണ അക്തർ സഖ്യത്തെ 153–151 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്. പുരുഷ കോമ്പൗണ്ട് ഇനത്തിൽ അഭിഷേക് വർമ്മ, സാഹിൽ ജാദവ്, പ്രതമേഷ് ഫ്യൂഗെ എന്നിവരടങ്ങിയ ടീം വെള്ളി നേടി. ഫൈനലില്‍ കസാക്കിസ്ഥാനോട് 229–230 എന്ന സ്കോറിന് പരാജയപ്പെട്ടു. 

Exit mobile version