പെരിങ്ങോട്ടുകര ദേവസ്ഥാനം ട്രസ്റ്റി അഡ്വ. പ്രവീൺ‑അനഘ ദമ്പതികളുടെ മകൾ ദേവതീർത്ഥ റെക്കോർഡ് നേടിയതിന്റെ ത്രില്ലിലാണ്. നാൽപ്പത്തിരണ്ട് സെക്കന്റിൽ 49 ഭരതനാട്യ ഹസ്തഭേദ മുദ്രകൾ അവതരിപ്പിച്ച് ദേവതീർത്ഥ പ്രവീൺ ഇന്ന് ഇന്ത്യൻ ബുക്സ് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടി. 5 തരം ഭരതനാട്യ ഹസ്ത ഭേദ മുദ്രകളിൽ 8 ബാന്ധവം, 17 ദേവതാ, 9 നവഗ്രഹം, 10 ദശാവതാരം,5 ജാതിഹസ്താസ് എന്നിങ്ങനെ 49 മുദ്രകൾ സെക്കന്റുറുകൾ കൊണ്ട് കൈ മുദ്രകളിൽ അവതരിപ്പിച്ചാണ് അവാർഡിന് അർഹത നേടിയത്. ദേവസ്ഥാനം കലാപീഠത്തിൽ ആർ എൽവി ദിവ്യയുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇതേ വിഷയത്തിൽ ഗുരു നേടിയ നേട്ടമാണ് പ്രചോദനമായതെന്ന് ദേവതീർത്ഥ പറയുന്നു. നാട്ടിക ലേമർ പബ്ലിക്ക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ 2 വർഷമായി ഭരതനാട്യ പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കി. സഹോദരൻ ദേവേശ്വർ. ലോക റെക്കോഡ് നേടാനുള്ള ശ്രമത്തിലാണ് ദേവതീർത്ഥ.
English Summary: Asian Books of Records for Devathirtha
You may also like this video