Site icon Janayugom Online

ഏഷ്യൻ ഗെയിംസ്; സ്റ്റീപിള്‍ ചേസിലും ഷോട്പുട്ടിലും ഇന്ത്യക്ക് സ്വര്‍ണം

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 8.19.43 എന്ന മികച്ച സമയത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അവിനാഷ് ഫിനിഷ് ചെയ്തത്.

13 സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം ഇതോടെ 45 ആയി. വനിതകളുടെ 50 കിലോ വിഭാഗം ബോക്സിങ്ങിൽ ഇന്ത്യയുടെ നിഖാത് സരീൻ വെങ്കലം സ്വന്തമാക്കി. ട്രാപ് ഷൂട്ടിങ് ഇനത്തിൽ പുരുഷ ടീമാണ് ഞായറാഴ്ച ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. നിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി. നിതകളുടെ ഗോൾഫിൽ ഇന്ത്യൻ താരം അതിഥി അശോക് വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിൻറെ ആദ്യ മെഡലാണിത്.

പുരുഷൻമാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങിൽ മൂന്നാം സ്ഥാനത്തെത്തിയ കിയാനൻ ഡാറിയസ് ചെനായ് വെങ്കലം നേടി. ഷൂട്ടിങ്ങിൽനിന്നു മാത്രം ഇന്ത്യ ആകെ നേടിയത് 22 മെഡലുകൾ. 7 സ്വർണം, 9 വെള്ളി, ആറ് വെങ്കലം. ബാഡ്മിന്റന്‍ ടീമിനം ഫൈനലിലും ഇന്ത്യ മുന്നിലാണ്.

Eng­lish Sum­ma­ry: Asian Games Avinash Sable and Tajin­darpal Singh Toor win gold
You may also like this video

Exit mobile version