Monday
20 May 2019

TOP NEWS

അവസാനഘട്ട വോട്ടെടുപ്പില്‍; വ്യാപക അക്രമം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമങ്ങള്‍. പശ്ചിമബംഗാളിലാണ് ആസൂത്രിത അജണ്ടയുടെ ഭാഗമായി ബിജെപി അക്രമങ്ങള്‍ അഴിച്ചുവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസും പേശീബലം കാണിച്ചു. 710 കമ്പനി കേന്ദ്രസേനയെ പശ്ചിമബംഗാളില്‍ വിന്യസിച്ചെങ്കിലും നിരവധി ഇടങ്ങളില്‍ അക്രമങ്ങള്‍ക്കൊപ്പം ബൂത്ത് പിടിത്തവും അരങ്ങേറി. കൊല്‍ക്കത്ത...

ബിജെപിക്ക് തനിച്ച് ഭൂരിപക്ഷമില്ല; കേരളത്തില്‍ എല്‍ഡിഎഫ്

ന്യൂഡല്‍ഹി: ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പ്രവചിക്കാതെ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. അതേസമയം ഘടകകക്ഷികളുടെ സഹായത്തോടെ രാജ്യത്ത് എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും പ്രവചിക്കുന്നുണ്ട്. കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചും സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. ടൈംസ് നൗ വിഎംആര്‍ സര്‍വേ,...

റീപോളിംഗ്: 80 ശതമാനത്തിലധികം പോളിംഗ്

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ ഇന്നലെ റീ പോളിംഗ് നടന്നു. ഏഴ് ബൂത്തുകളിലുമായി ശരാശരി എണ്‍പത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി. റീപോളിംഗ് നടന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ പാമ്പുരുത്തി മാപ്പിള എയുപി...

കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച ആദിത്യന്‍ റിമാന്‍ഡില്‍; അന്വേഷണം കൂടുതല്‍ വൈദികരിലേക്ക്

കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ ചമച്ച കേസില്‍ അറസ്റ്റിലായ കോന്തുരുത്തി സ്വദേശി ആദിത്യന്‍ റിമാന്‍ഡില്‍. ആലഞ്ചേരിക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ ലക്ഷ്യമിട്ടാണ് വ്യാജ രേഖ ചമച്ചതെന്നാണ് ആദിത്യന്റെ വെളിപ്പെടുത്തല്‍....

തെരഞ്ഞെടുപ്പ് കാലം ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്ക് ചാകരക്കാലം

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാലം ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്ക് ചാകരക്കാലം കൂടിയാണ്. ഫെബ്രുവരി മുതല്‍ മെയ് വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും 53 കോടി രൂപയുടെ പരസ്യമാണ് ഗൂഗിളിനും ഫേസ്ബുക്കിനുമായി ലഭിച്ചത്. പരസ്യം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍...

കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവസംഘം തട്ടിയത് കോടികള്‍

പത്തനാപുരം : വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ നാലംഗ സംഘത്തെ പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതികള്‍ക്കായി വലവിരിച്ച പോലീസ് ഇവര്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്ന് സ്ത്രീകളടക്കമുള്ളവരും...

ജലാശയങ്ങള്‍ വറ്റുന്നു; വൈദ്യുതി ഉപഭോഗത്തില്‍ കുറവില്ല

എവിന്‍ പോള്‍ ഇടുക്കി: സംസ്ഥാനത്തെ ജലാശയങ്ങളില്‍ നീരൊഴുക്ക് നിലച്ചിട്ടും വൈദ്യുതി ഉപഭോഗത്തിന് കുറവില്ല. വൈദ്യുത ഉപഭോഗം 80.8124 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പകല്‍ സമയങ്ങളിലെ കടുത്ത ചൂടും വേനല്‍ മഴയുടെ അഭാവവും വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ...

ബലംപ്രയോഗിച്ച് കയ്യില്‍ മഷിപുരട്ടി, ഇനി വോട്ടുചെയ്യുന്നത് കാണണമെന്ന് ബിജെപിക്കാര്‍

ചണ്ഡൗളി: ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കയ്യില്‍ മഷി പുരട്ടിയതായി ഉത്തര്‍പ്രദേശിലെ ഒരു കൂട്ടം ഗ്രാമവാസികള്‍ പരാതിപ്പെട്ടു. വോട്ടു ചെയ്യാന്‍ പോകുന്നതിനു മുമ്പ് നിര്‍ബന്ധിച്ച് മഷി പുരട്ടുകയും ഇനി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി...

‘ദ’ലൈ’ലാമ, പ്രിയപ്പെട്ട സന്യാസി’; മോഡിയെ പരിഹസിച്ച് പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നുണയനായ ലാമ എന്ന് വിശേഷിപ്പിച്ച് നടന്‍ പ്രകാശ് രാജ്. മോഡിയുടെ കേദാര്‍നാഥ് യാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 'ദലൈലാമ, ഒരു പഴ്‌സ് പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം മുടക്കുന്നയാള്‍' ഇതായിരുന്നു...

“എന്‍റെ ആത്മസഖിയെ കണ്ടെത്തി”; സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് ദ്യുതി ചന്ദ്

ന്യൂഡല്‍ഹി: താന്‍ സ്വവര്‍ഗാനുരാഗി ആണെന്ന് തുറന്നുപറഞ്ഞ് ഇന്ത്യയുടെ സ്പ്രിന്‍റ് താരം ദ്യുതി ചന്ദ്. വര്‍ഷങ്ങളായി തന്‍റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറയുന്ന രാജ്യത്തെ ആദ്യ കായിക താരമാണ് ഒഡീഷയിലെ ജജ്പുര്‍ സ്വദേശിയായ ദ്യുതി....