Site iconSite icon Janayugom Online

ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ മനു ഭാക്കര്‍ നയിക്കും

കസാക്കിസ്ഥാനിലെ ഷിംകെന്റിൽ നടക്കുന്ന 16-ാമത് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കർ നയിക്കും. 35 അംഗ ഇന്ത്യൻ ടീമിൽ രണ്ട് വ്യക്തിഗത ഇനങ്ങളിൽ ഇടം നേടിയ ഏക ഷൂട്ടർ മനു ഭാക്കർ ആണ്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും 25 മീറ്റർ പിസ്റ്റളിലുമാണ് ഭാക്കർ മത്സരിക്കുക.

മുൻ പുരുഷ എയർ റൈഫിൾ ലോക ചാമ്പ്യൻ രുദ്രാങ്ക്ഷ് പാട്ടീൽ, ഒളിമ്പ്യന്മാരായ അഞ്ജും മൗദ്ഗിൽ (വനിതാ 50 മീറ്റർ റൈഫിൾ 3 പൊസിഷനുകൾ), ഐശ്വര്യ പ്രതാപ് സിങ് തോമർ (പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനുകൾ), സൗരഭ് ചൗധരി (പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ), കൈനൻ ചെനായ് (പുരുഷന്മാരുടെ ട്രാപ്പ്) എന്നിവരാണ് സീനിയർ ടീമിലേക്ക് തിരിച്ചെത്തിയ പ്രമുഖർ. ഇഷ സിങ് (25 മീറ്റർ പിസ്റ്റൾ), മെഹുലി ഘോഷ് (എയർ റൈഫിൾ), കിരൺ അങ്കുഷ് ജാദവ് (എയർ റൈഫിൾ) എന്നിവർ രണ്ട് സീനിയർ ടീമുകളിലും ഇടം നേടിയിട്ടുണ്ട്. ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ സ്വപ്നിൽ കുസാലെയും മുൻ ഏഷ്യൻ ഗെയിംസ് ചാമ്പ്യനും ഒളിമ്പ്യനുമായ രാഹി സർനോബത്തും നിങ്‌ബോ-ബൗണ്ട് ടീമിൽ ഇടം നേടി. ഓഗസ്റ്റ് 16 മുതല്‍ 30 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.

Exit mobile version