ഫിലിപ്പീന്‍സ് കായിക ഇതിഹാസം ലിഡിയ ഡി വേഗ‑മെര്‍ക്കാഡോ (57) സ്തനാര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചു. മകള്‍ സ്റ്റെഫാനി മെര്‍ക്കാഡോ ബുധനാഴ്ച വൈകി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മയുടെ മരണ വിവരം അറിയിച്ചത്. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വനിതയായിരുന്നു ഡി വേഗ. പിടി ഉഷ ലിഡിയ പോരാട്ടങ്ങള്‍ 80 കളില്‍ അതലറ്റിക് വേദികളെ സജീവമാക്കിയിരുന്നു. അടുത്ത സുഹൃത്തും വീറുറ്റ എതിരാളിയുമായിരുന്നു ലിഡിയ എന്ന് പിടി ഉഷ പ്രതികരിച്ചു. ലിഡിയയുടെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ടെന്നും പിടി ഉഷ പറഞ്ഞു.
1982, 1986 ഏഷ്യന്‍ ഗെയിംസുകളില്‍ 100 മീറ്റര്‍ സ്വര്‍ണം നേടുകയും 1983, 1987 വര്‍ഷങ്ങളിലെ ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഡബിള്‍ ഭരിക്കുകയും ചെയ്തു. ഒമ്പത് തവണ തെക്കുകിഴക്കന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. മെഡല്‍ ജേതാവ്. 1994- ലാണ് ഡി വേഗ സജീവ മത്സരത്തില്‍ നിന്ന് വിരമിച്ചത്.
English summary; Asian sprint queen Lydia passes away
You may also like this video;