ആസിഫ് അലിയേയും അപർണ ബാലമുരളിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് ഒരുക്കുന്ന ‘മിറാഷ്’ 19ന് തിയേറ്ററുകളിൽ എത്തുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ‘മിറാഷി‘ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, കഥ- അപർണ ആർ തറക്കാട്, തിരക്കഥ, സംഭാഷണം- ശ്രീനിവാസ് അബ്രോൾ, ജിത്തു ജോസഫ്, എഡിറ്റര്‍— വി എസ് വിനായക്, സംഗീതം- വിഷ്ണു ശ്യാം.
ആസിഫ് അലിയുടെ മിറാഷ്

