Site iconSite icon Janayugom Online

വീട് വയ്ക്കാന്‍ പണം ആവശ്യപ്പെടുന്നതും സ്ത്രീധനം തന്നെ: സുപ്രീം കോടതി

വീട് നിര്‍മ്മിക്കുന്നതിനുവേണ്ടി പണം ആവശ്യപ്പെടുന്നതും സ്ത്രീധനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്നും ഐപിസി 304ബി വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണെന്നും സുപ്രീം കോടതി. സ്ത്രീധനം എന്ന വാക്ക് വിശാലാര്‍ത്ഥത്തില്‍ ഉപയോഗിക്കാവുന്നതാണെന്നും സ്ത്രീയുടെ പേരില്‍ സ്വത്തുവകകളോ വിലയേറിയ വസ്തുക്കളോ ആവശ്യപ്പെടുന്നത് സ്ത്രീധനമാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ എ എസ് ബോപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വീട് നിര്‍മ്മാണത്തിനായി ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ലെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍, പൊള്ളലേറ്റോ, ശരീരത്തിലെ പരിക്കുകള്‍ കാരണമായോ, സ്വാഭാവിക സാഹചര്യങ്ങളിലല്ലാതെയോ സ്ത്രീ മരണപ്പെടുന്ന സംഭവങ്ങളില്‍ അതിന് മുന്നോടിയായി ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസിക‑ശാരീരിക പീഡനവും ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കില്‍, 304 ബി വകുപ്പ് പ്രകാരം ശിക്ഷാര്‍ഹനാണെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: ask­ing for mon­ey to build a house also dowry: Supreme Court

You may like this video also

Exit mobile version