Site iconSite icon Janayugom Online

മഹ്സ അമിനിയുടെ കൊലപാതകം; ഹിജാബ് കത്തിച്ചും മുടി മുറിച്ചും സ്ത്രീകള്‍: ആറ് ദിവസത്തിനിടെ കൊല്ലപ്പെട്ടത് പത്തോളം പേര്‍

ഹിജാബ് തെറ്റായി ധരിച്ചെന്നാരോപിച്ച് നടത്തിയ മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട 22 കാരിമഹ്സ അമിനിയുടെ കൊലപാതകത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് ഇറാനില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. ആറാം ദിവസവും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ നഗരത്തില്‍ ശക്തമായ പ്രക്ഷോഭത്തിലാണ്. പ്രതിഷേധത്തിനിടെ പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഉര്‍മിയ, പിരാന്‍ഷഹര്‍, കെര്‍മാന്‍ഷാ എന്നീ നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേര്‍ മരിച്ചു. ഇതിലൊരാള്‍ സ്ത്രീയാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ കെര്‍മാന്‍ഷായില്‍ രണ്ട് സാധാരണക്കാരെയും ഷിറാസില്‍ ഒരു പൊലീസ് അസിസ്റ്റന്റിനെയും കൊലപ്പെടുത്തിയതായി പൊലീസും ആരോപണമുന്നയിച്ചു. ഹിജാബ് കത്തിച്ചും മുടി മുറിച്ചുമാണ് സ്ത്രീകള്‍ മുന്നില്‍ നിന്നു നയിക്കുന്ന പ്രതിഷേധം തുടരുന്നത്.

Eng­lish sum­ma­ry; Assas­si­na­tion of Mah­sa Ami­ni; Women burn­ing hijab and cut­ting their hair: Ten peo­ple were killed in six days

You may also like this video;

Exit mobile version