അസമിലെ ബംഗാളി വംശജരായ മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷ പരാമാര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ. ഇവരെ ബുദ്ധിമുട്ടിക്കലാണ് തന്റെ ജോലിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നടപടികളില്‍ ഇവരെ ലക്ഷ്യം വെയ്കക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ വിവാദ പ്രസ്താവന.
പ്രശ്നങ്ങളുണ്ടാക്കാന്‍ താന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറയുന്നു.ഇതിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ല. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അവർക്കായി ചില കുഴപ്പങ്ങൾ ഞങ്ങൾ സൃഷ്ടിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് 4 മുതൽ 5 ലക്ഷം വരെ മിയാ വോട്ടർമാരെ ഒഴിവാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസമിലെ തദ്ദേശീയരായ ജനതയെ സംരക്ഷിക്കാനാണ് താൻ ഈ നിലപാട് സ്വീകരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ, മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും ഒരു പ്രത്യേക വിഭാഗത്തെ വേട്ടയാടാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമിലും ദേശീയതലത്തിലും ഉയരുന്നത്.

