രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ .തന്റെ സഹപ്രവര്‍ത്തകനും, കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നെന്നും, ഇപ്പോള്‍ മകനെ ഭയപ്പെടുകയാണെന്നും ഹിമന്ത പറഞ്ഞു. തന്റെ കുടുംബ ബിസിനസുകളെ കുറിച്ച് അന്വേഷിക്കണമെന്ന് പറയുന്നത് രാഹുലിന്റെ ബാലിശതയാണെന്നും ഹിമന്ത പറഞ്ഞു.
നേരത്തെ രാഹുൽ ഗാന്ധി തന്നെ ഭയപ്പെട്ടിരുന്നു, ഇപ്പോൾ അദ്ദേഹം വിദ്യാർത്ഥിയയാ എന്റെ മകനെ ഭയപ്പെടുന്നു, എന്റെ മകൻ രാഷ്ട്രീയത്തിൽ വരില്ല, പിന്നെ എന്തിനാണ് രാഹുൽ ഗാന്ധി അവനെ ഭയപ്പെടുന്നത്, ഹിമന്ത ചോദിച്ചു. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട ബിസിനസുകൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്നലെ സി ബി ഐ ഡയറക്ടർക്ക് കത്തയച്ചിരുന്നു. മറ്റ് ബി ജെ പി മുഖ്യമന്ത്രിമാരെ അഴിമതി പഠിപ്പിക്കാൻ കഴിയുന്ന രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത എന്ന് രാഹുൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും ഹിമന്തയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത്. ഗാന്ധി കുടുംബത്തെക്കാൾ അഴിമതിക്കാരനാകാൻ മറ്റാർക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിപ്പൂരിൽ നിന്ന് ജനുവരി പകുതിയോടെ ആരംഭിച്ച കോൺഗ്രസ് യാത്ര ഇപ്പോൾ അസമിലൂടെയാണ് കടന്നുപോകുന്നത്. ഈമാസം 25 വരെയാണ് അസമിൽ ഭാരത് ജോഡോ യാത്ര പര്യടനം. നാളെ രാഹുൽ നടത്താനിരിക്കുന്ന പ്രസ് ക്ലബ്ലിലെ വാർത്താ സമ്മേളനിത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.
English Summary:
Assam Chief Minister Himanta Biswa Sharma said that Rahul Gandhi is afraid of his son
You may also like this video: