Site icon Janayugom Online

മഥുരയിലും, വാരണാസിയിലും ക്ഷേത്രം പണിയുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രസ്ഥാവന വിവാദമാകുന്നു

മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയിലും, വാരാണാസിയിലെ ഗ്യാന്‍വ്യാപി പള്ളി സ്ഥിതി ചെയ്യുന്നിടത്തും ക്ഷേത്രം പണിയുമെന്ന അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പ്രസ്ഥാവന വിവാദമാകുന്നു.ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ദുല്ലോ മഹത്തയ്ക്കായുള്ള പ്രചാരണ പരിപാടിയിലാണ് ഹിമന്തയുടെ വാക്കുകള്‍.

2019ല്‍ 300ല്‍ അധികം സീറ്റ് നേടി വിജയിച്ചപ്പോള്‍ പൂര്‍ത്തിയാക്കിയ വാഗ്ദാനങ്ങളെ കുറിച്ചു അസം മുഖ്യമന്ത്രി സംസാരിച്ചു.ഞങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായിട്ടില്ല. കൃഷ്ണ ജന്മഭൂമിയില്‍ ഇപ്പോള്‍ ഒരു ഷാഹി ഈദ്ഗാഹ് ഉണ്ട്. ഗ്യാന്‍വ്യാപി ക്ഷേത്രത്തിന്റെ സ്ഥാനത്ത് ഗ്യാന്‍വ്യാപി മസ്ജിദുമുണ്ട്. മോ‍ഡിജിക്ക് നാനൂറ് സീറ്റ് നല്‍കൂ ഇതുവരെ പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തനങ്ങളായ കൃഷ്ണ ജന്മഭൂമിയിലേയും ഗ്യാന്‍വ്യാപിയിലെയും ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാം എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്.ഗ്യാന്‍വ്യാപി, ശ്രീകൃഷ്ണ ജന്മഭൂമി കേസുകളില്‍ ബിജെപിയുടെ ലക്ഷ്യം അടിവരയിട്ട് പറഞ്ഞിരിക്കുകയാണ് ഹിമന്ത ബിശ്വ ശര്‍മ.

Eng­lish Summary:
Assam Chief Min­is­ter’s state­ment to build tem­ples in Mathu­ra and Varanasi is controversial

You may also like this video:

Exit mobile version