Site iconSite icon Janayugom Online

മോഷണക്കുറ്റം ആരോപിച്ച് 14 വയസ്സുകാരനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അസമിലെ മോറിഗാവ് ജില്ലയില്‍ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശാരീരികമായി മർദ്ദിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്ത പുറത്തറിയുന്നത്.

വീഡിയോയില്‍ കുട്ടി മര്‍ദ്ദിക്കരുതെന്ന് ആവശ്യപ്പെടുന്നതായി കാണാം. പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്.

സംഭവത്തില്‍ അന്വേഷണം ആരംഭവിച്ചതായും കുറ്റം കണ്ടെത്തിയാല്‍ മറ്റ് പൊലീസ്ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് എസ്പി അപര്‍ണ്ണ പറ‌ഞ്ഞു. മര്‍ദ്ദനത്തില്‍ കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

eng­lish sum­ma­ry; Assam: Cop thrash­es 14-year-old boy for steal­ing bis­cuits, suspended

you may also like this video;

Exit mobile version