അസമില്‍ ദുരിതം വിതച്ച് വെള്ളപ്പൊക്കം. ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരുടെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ധുബ്രി, ദിബ്രുഗഡ്, ഗോലാഘട്ട്, നൽബാരി, ശിവസാഗർ, സൗത്ത് സൽമാര, ടിൻസുകിയ, ഉദൽഗുരി ജില്ലകളിലാണ് വൻതോതിലുള്ള മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കച്ചാർ, ദിമ ഹസാവോ, ഹൈലകണ്ടി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, മോറിഗാവ്, നാഗോൺ ജില്ലകളിലായി 5,61,100-ലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
3.68 ലക്ഷത്തിലധികം ആളുകൾ ദുരിതമനുഭവിക്കുന്ന നാഗോണിലാണ് ഏറ്റവും കൂടുതൽ വെള്ളപ്പൊക്കം ബാധിച്ചത്. കാച്ചാര്‍ ജില്ലയില്‍ 1.5 ലക്ഷത്തോളം ആളുകളെയും മോറിഗാവില്‍ 41,000‑ത്തിലധികം ആളുകളെയും വെള്ളപ്പൊക്ക ദുരിതം ബാധിച്ചു.
നിലവിൽ 956 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും സംസ്ഥാനത്തുടനീളം 47,139.12 ഹെക്ടർ കൃഷി നശിച്ചതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ആറ് ജില്ലകളിലായി 365 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
English summary;Assam Floods: Death Count Reaches 30
You may also like this video;