അസമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ മണിക്കുറുകളില്‍ മൂന്ന് ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്തെ 22 ജില്ലകളിലായി 7.19 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. 421 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേനയെയും കരസേനയേയും രക്ഷാപ്രവര്‍ത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
English summary;Assam floods; Death toll rises to 24
You may also like this video;