Site iconSite icon Janayugom Online

അസമില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി: രണ്ട് ലക്ഷം ആളുകളെ ബാധിച്ച് രൂക്ഷമായ പ്രളയം

floodflood

അസമില്‍ ദുരന്തം വിതച്ചുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പ്രളയം 20 ജില്ലകളിലെ രണ്ട് ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് റെയിൽ, റോഡ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. മലയോര ജില്ലയായ ദിമ ഹസാവോ പ്രളയത്തില്‍ ഒറ്റപ്പെട്ടു. റെയിൽവേ ട്രാക്കുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 18 ഓളം ട്രെയിനുകൾ റദ്ദാക്കി.

നിരവധി പ്രദേശങ്ങളിൽ റോഡുകളും പാലങ്ങളും പൂര്‍ണമായോ ഭാഗികമായോ തകർന്നതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ദിമാ ഹസാവോയിലെ ലുംഡിംഗ്-ബദർപൂർ സെക്ഷനിൽ കുടുങ്ങിയ രണ്ട് ട്രെയിനുകളിലെ 2,800 യാത്രക്കാരെ ഇന്ത്യൻ റെയിൽവേ വ്യോമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

സംസ്ഥാനത്തെ ആശയവിനിമയ സംവിധാനങ്ങളും തകരാറിലായി. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.

Eng­lish Sum­ma­ry: Assam floods: Death toll ris­es to sev­en: Extreme lev­els of flood dan­ger in Andhra Pradesh

You may like this video also

Exit mobile version