അസമിലും ഉത്തരാഖണ്ഡിലും ദുരിതപ്പെയ്ത്ത് തുടരുന്നു. അസമില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഉത്തരാഖണ്ഡിൽ അടുത്ത നാല് ദിവസം അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്.
31 ജില്ലകളിലായി ഏഴ് ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നാഗോണ്‍, ഹൊജായി, ചാചര്‍, ഡാരാങ്, മൊരിജായോന്‍, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് പ്രളയം കനത്തനാശം വിതച്ചത്.
അസം ദുരന്തനിവാരണ അതോറിറ്റി കണക്കനുസരിച്ച് നാഗോണ്‍ ജില്ലയില്‍ മാത്രം 3.40 ലക്ഷത്തോളം ദുരന്തബാധിതരാണുള്ളത്. 93562.40 ഹെക്ടര്‍ കൃഷിയിടങ്ങളും 2,248 ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
74,907 പേരെ 282 ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. നാല് ലക്ഷത്തോളം മൃഗങ്ങളെയും ദുരന്തം ബാധിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്.
വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട 24,749 ആളുകളെ ഇതിനകം രക്ഷപ്പെടുത്തി. ഇന്ത്യന്‍ ആര്‍മി, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഡെറാഡൂണിലും, നൈനിറ്റാളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നാണ് മുന്നറിയിപ്പ്.
English summary;Assam floods; Seven lakh people in distress
You may also like this video;