അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് രണ്ടു ലക്ഷത്തോളം പേർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാർ ജില്ലയിൽ വെള്ളപ്പൊക്കക്കെടുതിയിൽ രണ്ടു പേർ മരണപ്പെട്ടു.
കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി.
അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേയ്ക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്.
English summary; Assam floods; Two lakh people in distress
You may also like this video;