Site icon Janayugom Online

അസം വെള്ളപ്പൊക്കം; സിൽച്ചാറിനും ഗുവാഹത്തിക്കുമിടയിൽ അടിയന്തര വിമാന സർവീസുകൾ ആരംഭിച്ചു

സംസ്ഥാനത്ത് കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആശയവിനിമയ പ്രതിസന്ധി ലഘൂകരിക്കാൻ സിൽച്ചാറിനും ഗുവാഹത്തിക്കുമിടയിൽ അടിയന്തര വിമാന സർവീസ് ഏർപ്പെടുത്താൻ അസം മന്ത്രിസഭ തീരുമാനിച്ചു.

ദിമാ ഹസാവോയിലും ബരാക് താഴ്‌വരയിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ആശയവിനിമയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി.

അസം ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എടിഡിസി) വഴി 3000 രൂപയ്ക്കാണ് സർക്കാർ ഈ സൗകര്യം നൽകുക. കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

കാച്ചാറിലെ ഡിസി ഓഫീസിലും ഗുവാഹത്തിയിലെ പൾട്ടൻ ബസാറിലെ എടിഡിസിയുടെ ഹെഡ് ഓഫീസിലെയും പ്രത്യേക കൗണ്ടറിൽ വിമാന ടിക്കറ്റുകൾ ലഭിക്കും.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിരും നിരവധി ആളുകളുടെ ജീവതം ദുരിതത്തിലാക്കി. ഇതുവരെ നാലു ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Eng­lish summary;Assam govt starts emer­gency flight ser­vices between Silchar & Guwahati

You may also like this video;

Exit mobile version