Site iconSite icon Janayugom Online

അഞ്ച് ദശാബ്ദക്കാലമായി നീണ്ടുനിന്ന അസം-മേഘാലയ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു

assam meghalayaassam meghalaya

അമ്പത് വര്‍ഷമായി നിലനില്‍ക്കുന്ന അസം മേഘാലയ അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു. ഇത് സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും കരാറില്‍ ഒപ്പുവച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.

ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ 70 ശതമാനവും പരിഹരിച്ചതായി അമിത് ഷാ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രലായത്തിന്റെ ഓഫീസില്‍ നടന്ന യോഗത്തില്‍ മേഘാലയ സര്‍ക്കാരിന്റെ 11 പ്രതിനിധികളും അസം സര്‍ക്കാരിന്റെ ഒമ്പത് പ്രതിനിധികളും പങ്കെടുത്തു. അസം, മേഘാലയ സര്‍ക്കാരുകള്‍ 12 പ്രദേശങ്ങളില്‍ ആറിലും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കരട് പ്രമേയം കൊണ്ടുവന്നിരുന്നു. അസമും മേഘാലയയും 885 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പങ്കിടുന്നത്.

Eng­lish Sum­ma­ry: Assam-Megha­laya bor­der dis­pute resolved

You may like this video also

Exit mobile version