Site iconSite icon Janayugom Online

ബഹുഭാര്യത്വം നിരോധിക്കുന്ന ബിൽ പാസാക്കി അസം; തടവ് ശിക്ഷ ഏഴുവർഷം വരെ

ബഹുഭാര്യത്വ നിരോധന ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) അസം നിയമസഭ പാസാക്കി. ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും.ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസികൾ, മാതാപിതാക്കൾ എന്നിവർക്ക് രണ്ടുവർഷംവരെ തടവും നിയമം വ്യവസ്ഥചെയ്യുന്നു.

അതേസമയം സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തതവണയും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു.

Exit mobile version