Site iconSite icon Janayugom Online

ബഹുഭാര്യത്വം നിരോധിക്കാൻ അസം; ‘പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ’ നിയമസഭയിൽ അവതരിപ്പിച്ചു

ബഹുഭാര്യത്വം നിരോധിക്കാനൊരുങ്ങി അസം. ‘അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025’ നിയമസഭയിൽ അവതരിപ്പിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ബിൽ സഭയിൽ സമർപ്പിച്ചത്. ബിൽ പ്രകാരം, ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കും. എന്നാൽ, സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബർ ഒമ്പതിന് ചേർന്ന മന്ത്രിസഭായോഗം ബില്ലിന് അനുമതി നൽകിയിരുന്നു. ഈ സഭാകാലത്തുതന്നെ ബിൽ പാസാക്കി നിയമമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version