Site iconSite icon Janayugom Online

രഞ്ജൻ ഗൊഗോയ്ക്ക് അസമിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ അസം ബൈഭവ് നല്കി ആദരിച്ചു. ശ്രീമന്ത ശങ്കര്‍ദേവ് കലാക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയയാണ് അവാര്‍ഡ് സമ്മാനിച്ചത്. നീതിന്യായത്തിനും നിയമശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ചാണ് സർക്കാർ പുരസ്‌കാരം നൽകിയത്.

അഞ്ച് ലക്ഷം രൂപയും ആജീവനാന്ത ചികിത്സയും അടങ്ങുന്നതാണ് അവാർഡ് . ചടങ്ങില്‍ അസം ബൈഭവിന് പുറമേ, മറ്റ് സിവിലിയണ്‍ അവാർഡുകളായ അസം സൗരവ്, അസം ഗൗരവ് സമ്മാനിച്ചു. നിയമം, കല, സംസ്കാരം, കായികം, സമൂഹ്യസേവനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഈ അവാര്‍ഡുകള്‍ നല്കിവരുന്നത്. ഡോ. കിഷൻ ചന്ദ് നൗരിയാല്‍, നീന്തല്‍ താരം എല്‍വിസ് അലി ഹസാരിക, അത്‍ലറ്റ് ഹിമാ ദാസ്, നദിറാം ദ്യൂരി എന്നിവര്‍ അസം സൗരഭ് അവാര്‍ഡിന് അര്‍ഹരായി. മറ്റ് 17 പേർക്ക് അസം ഗൗരവ് പുരസ്‌കാരവും നല്കി. സംസ്ഥാനത്തിന്റെസാംസ്കാരിക പൈതൃകവും, സാംസ്കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന കലാകാരൻമാരുടെ പരിപാടിക്കും ചടങ്ങ് സാക്ഷ്യം വഹിച്ചു. കേന്ദ്ര മന്ത്രി രാമേശ്വര്‍ തേലി, അസം സ്പീക്കര്‍ ബിസ്വജിത്ത് ദയ്മാരി, ഗുഹാവട്ടി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Eng­lish Summary:Assam’s high­est civil­ian hon­or for Ran­jan Gogoi
You may also like this video

Exit mobile version