Site iconSite icon Janayugom Online

സെലന്‍സ്‍കിക്കെതിരെ മൂന്ന് വധശ്രമങ്ങള്‍; പരാജയപ്പെടുത്തി സുരക്ഷാ സേന

ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‍കിയെ ലക്ഷ്യമിട്ട് നിരവധി തവണ വധശ്രമ നീക്കം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് വധശ്രമങ്ങളിൽനിന്ന് സെലൻസ്‌കി രക്ഷപ്പെട്ടതെന്ന് ‘ദ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. വധശ്രമ നീക്കമറിഞ്ഞ ഉക്രെയ്‍ന്‍ സുരക്ഷാ സേന മൂന്നു ശ്രമങ്ങളും പരാജയപ്പെടുത്തുകയായിരുന്നു. റഷ്യയിലെ യുദ്ധവിരുദ്ധർ, റഷ്യൻ പാരാമിലിട്ടറി വിഭാഗമായ വാഗ്നർ ഗ്രൂപ്പ്, ചെച്‌നിയൻ പാരാമിലിട്ടറി സംഘമായ കദിറോവ്റ്റ്‌സി എന്നിവയുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. 

പ്രസിഡന്റിനെ വധിക്കാന്‍ പദ്ധതിയിടുന്നതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിൽ നിന്നുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉക്രെയ്‍ന്‍ സേനയ്ക്ക് രഹസ്യവിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാവിഭാഗത്തിന്റെ കടുത്ത ജാഗ്രതയിലാണ് സെലൻസ്‌കിയെ രക്ഷിക്കാനായതെന്ന് ഉക്രെയ്‍ന്‍ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ദാനിലോവ് വെളിപ്പെടുത്തി. സെലൻസ്‌കിയെ വധിക്കാനായി തലസ്ഥാനമായ കീവ് വരെ സംഘങ്ങളും എത്തിയിരുന്നുവെന്നാണ് ഒലെക്‌സി ദാനിലോവ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച കദിറോവ്റ്റ്‌സി സംഘത്തെ സൈന്യം വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 

Eng­lish Sum­ma­ry: assas­si­na­tion attempts against ukraine president
You may also like this video

Exit mobile version