Site iconSite icon Janayugom Online

എല്‍ മെഞ്ചോയുടെ കൊലപാതകം: സംഘര്‍ഷമടങ്ങാതെ മെക്സിക്കോ, കൂടുതല്‍ സൈന്യത്തെ ഇറക്കി

മയക്കുമരുന്ന് തലവനായ എല്‍ മെഞ്ചോയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തുടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. ഇരുപതിലധികം പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായി 10,000 സൈനികരെക്കൂടെ നിയോഗിച്ചു. ജലിസ്കൊ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ (സിജെഎന്‍ജി)യുടെ തലവനായ എല്‍ മെഞ്ചോയ്ക്ക് ജലിസ്കോയിലെ തപല്‍പയില്‍ ഞായറാഴ്ചയുണ്ടായ വെടിവയ്പിലാണ് പരിക്കേറ്റത്. തുടര്‍ന്ന് മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയാണ് എല്‍ മെഞ്ചോ മരിച്ചത്. മെഞ്ചോയുടെ കൊലപാതകത്തിന് പിന്നാലെ അനുയായികള്‍ രാജ്യവ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 20 സംസ്ഥാനങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. 

Exit mobile version