Site icon Janayugom Online

ഹ​രി​ദാ​സ​ൻ വ​ധം: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നി​ജി​ൽ ദാ​സി​നെ വിട്ടയച്ചു

പു​ന്നോ​ൽ താ​ഴെ​വ​യ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സ​നെ (54) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ഴി​ഞ്ഞ ​ദി​വ​സം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ളെ വി​ട്ട​യ​ച്ചു. പു​ന്നോ​ല്‍ സ്വ​ദേ​ശി നി​ജി​ല്‍ ദാ​സി​നെ​യാ​ണ് വി​ട്ട​യ​ച്ച​ത്. നി​ജി​ലി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​ദാ​സ​നെ വ​ധി​ക്കാ​ന്‍ നേ​ര​ത്തെ​യും പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പ്ര​തി​ക​ളു​ടെ റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പറയുന്നു.

അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. കൊ​ല​യ്ക്ക് മു​ന്‍​പ് പ്ര​തി​യും ബി​ജെ​പി​യു​ടെ ത​ല​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡന്റ് ലി​ജേ​ഷ് ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​നേ​യും ചോ​ദ്യം ചെ​യ്തേ​ക്കും. ഹ​രി​ദാ​സന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലി​ജേ​ഷ് ഉ​ള്‍​പ്പെ​ടെ നാ​ല് ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് പേ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെയ്തിരിക്കുകയാണ്.

eng­lish summary;Assassination of Hari­das: Nijel Das was released from custody

you may also like this video;

Exit mobile version