Site iconSite icon Janayugom Online

ജമാൽ ഖഷോഗിയുടെ വധം; സൗദി കിരീടാവകാശിയെ ന്യായീകരിച്ച് ട്രംപ്

സൗദി വിമതനും വാഷിങ്ടൻ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാൽ ഖഷോഗിയുടെ വധത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്. സൗദി കിരീടാവകാശിക്ക് വധത്തിൽ പങ്കില്ലെന്നും ഖഷോഗി കൊല്ലപ്പെട്ടതിനെ കുറിച്ച് മുഹമ്മദ് ബിൻ സൽമാന് ഒന്നും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറ‍ഞ്ഞു. സൗദിയുടെ പങ്ക് കണ്ടെത്തിയ 2021ലെ റിപ്പോര്‍ട്ടിനെ തള്ളികൊണ്ടാണ് ട്രംപിന്റെ പ്രസ്താവന. മുഹമ്മദ് ബിന്‍ സല്‍മാനുമായുളള കൂടിക്കാഴ്ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. 

അതേസമയം ഖഷോഗിയുടെ കൊലപാതകം വേദനാജനകമാണെന്നും വലിയ തെറ്റാണെന്നും മുഹമ്മദ് ബിന്‍ സല്‍മാനും മറുപടി നല്‍കി. ഏഴ് വര്‍ഷങ്ങള്‍ക്കുശേഷമാണ് സൗദി കിരീടാവകാശി അമേരിക്ക സന്ദര്‍ശിച്ചത്. മുഹമ്മദ് ബിന്‍ സല്‍മാന്‍-ട്രംപ് കൂടിക്കാഴ്ച്ചയില്‍ സൗദി യുഎസില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ തീരുമാനിച്ചു. കൂടാതെ സിവിൽ ആണവോർജം, അത്യാധുനിക യുഎസ് എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയുടെ നല്‍കുന്നത് സംബന്ധിച്ച കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ നല്‍കുമെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 

Exit mobile version