Site iconSite icon Janayugom Online

സിദ്ദു മൂസെവാലയുടെ കൊലപാതകം; ഒരാള്‍ പിടിയില്‍

സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ നേരെ വെടിയുതിര്‍ത്ത സംഘത്തിലെ സന്തോഷ് ജാദവാണ് പൂനെയില്‍ അറസ്റ്റിലായത്. അക്രമിസംഘത്തിലെ ആദ്യ അറസ്റ്റ് ആണിത്. മെയ് 29നാണ് മൂസെവാല കൊല്ലപ്പെട്ടത്.

കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്‌ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാള്‍ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡല്‍ഹി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish sum­ma­ry; Assas­si­na­tion of Sid­hu Muse­wala; One arrested

You may also like this video;

Exit mobile version